പച്ചക്കറി കൃഷി കലണ്ടര്‍ – Find The Best Time for Vegetable Planting , Calendar
Enhance your gardening experience with our best vegetable planting calendar. Stay informed on planting times and achieve a fruitful garden throughout the seasons.
ഏതൊക്കെ വിളകള്‍ എപ്പോഴൊക്കെ കൃഷി ചെയ്യാം – പച്ചക്കറി കൃഷി കലണ്ടര്‍
നമ്മുടെ അടുക്കളത്തോട്ടത്തില്‍ ചീര, പയര്‍, പടവലം, പച്ചമുളക്, പാവല്‍, കോവല്‍, ചേന, ചേമ്പ് തുടങ്ങിയ വിളകള്‍ നടുവാന്‍ പറ്റിയ സമയം ഏതൊക്കെയാണ് എന്ന വിവരമാണ് ഈ പച്ചക്കറി കൃഷി കലണ്ടര്‍ എന്ന പോസ്റ്റില്‍. ചീര (cheera krishi) കനത്ത മഴയൊഴികെയുള്ള ഏതു സമയത്തും നടാന്‍ സാധിക്കും. കാബേജ്, കോളിഫ്ലവര്‍, ക്യാരറ്റ് പോലെയുള്ള ശീതകാല വിളകള്‍ തണുപ്പ് ഉള്ള സമയങ്ങളില്‍ നടാം, സീസണ് നോക്കാതെയും നമുക്ക് ഇവയെല്ലാം കൃഷി ചെയ്യാന്‍ സാധിക്കും, വിളവു കുറവ് ലഭിക്കും എന്നൊരു ന്യൂനത മാത്രമാവും സംഭവിക്കുക.
കേരള പച്ചക്കറി കൃഷി കലണ്ടര്‍
No | പച്ചക്കറി വിള | കാലം | ഇനങ്ങള്‍ | ഏറ്റവും നല്ല നടീല്‍ സമയം |
1 | ചീര | എല്ലാക്കാലത്തും (മഴക്കാലം ഒഴിവാക്കുക) | അരുണ്‍ (ചുവപ്പ്) | മേയ് – ജൂണ്‍ , ആഗസ്റ്റ് – സെപ്റ്റംബര്‍ |
കണ്ണാറ ലോക്കല്‍ (ചുവപ്പ്), മോഹിനി (പച്ച) , സി ഒ 1,2, & 3 (പച്ച) | ജനുവരി – സെപ്റ്റംബര്‍ | |||
2 | വെണ്ട | ഫെബ്രുവരി – മാര്‍ച്ച് , ജൂണ്‍ – ജൂലൈ , ഒക്ടോബര്‍ – നവംബര്‍ | അര്‍ക്ക അനാമിക | ജൂണ്‍ – ജൂലൈ |
സല്‍കീര്‍ത്തി | മെയ് മദ്ധ്യം | |||
3 | പയര്‍ | വര്‍ഷം മുഴുവനും | വള്ളിപ്പയര്‍ – ലോല , വൈജയന്തി , മാലിക , ശാരിക | ആഗസ്റ്റ് – സെപ്റ്റബര്‍ , ജൂണ്‍ – ജൂലൈ |
കുറ്റിപ്പയര്‍ – കനകമണി , ഭാഗ്യലക്ഷ്മി | മേയ് – ജൂണ്‍ , ആഗസ്റ്റ് – സെപ്റ്റംബര്‍ | |||
മണിപ്പയര് – കൃഷ്ണമണി , ശുഭ്ര | ജനുവരി – ഫെബ്രുവരി , മാര്‍ച്ച് – ഏപ്രില്‍ | |||
തടപ്പയര്‍ / കുഴിപ്പയര് – അനശ്വര | മേയ് – ജൂണ്‍ , ആഗസ്റ്റ് – സെപ്റ്റംബര്‍ | |||
4 | വഴുതന / കത്തിരി | ജനുവരി- ഫെബ്രുവരി, മെയ് – ജൂണ്‍ ,സെപ്റ്റബര്‍ – ഒക്ടോബര്‍ | ഹരിത , ശ്വേത , നീലിമ | മെയ് – ജൂണ്‍ ,സെപ്റ്റബര്‍ – ഒക്ടോബര്‍ |
5 | തക്കാളി | ജനുവരി- മാര്‍ച്ച് , സെപ്റ്റബര്‍ -ഡിസംബര്‍ | ശക്തി , മുക്തി , അനഘ | സെപ്റ്റബര്‍ -ഡിസംബര്‍ |
6 | മുളക് | മെയ് – ജൂണ്‍ , ആഗസ്റ്റ് – സെപ്റ്റബര്‍ , ഡിസംബര്‍ – ജനുവരി | ഉജ്ജ്വല , മഞ്ജരി , ജ്വാലാമുഖി , അനുഗ്രഹ | മെയ് – ജൂണ്‍ |
7 | കാബേജ് | ആഗസ്റ്റ് – നവംബര്‍ | സെപ്റ്റബര്‍ ,കാവേരി ,ഗംഗ ,ശ്രീഗണേഷ് ,ഗോള്ഡന്ഏക്കര് | സെപ്റ്റബര്‍ – ഒക്ടോബര്‍ |
8 | കോളി ഫ്ലവര്‍ | ആഗസ്റ്റ് – നവംബര്‍ , ജനുവരി – ഫെബ്രുവരി | ഹിമാനി , സ്വാതി , പൂസാദിപാളി , ഏര്ലിപാറ്റ്ന | സെപ്റ്റബര്‍ – ഒക്ടോബര്‍ |
9 | ക്യാരറ്റ് | ആഗസ്റ്റ് – നവംബര്‍ , ജനുവരി – ഫെബ്രുവരി | പൂസാകേസര് , നാന്റിസ് , പൂസാമേഘാവി | സെപ്റ്റബര്‍ – ഒക്ടോബര്‍ |
10 | റാഡിഷ് | ജൂണ്‍ – ജനുവരി | അര്‍ക്കാ നിഷാന്ത് , പൂസാചേറ്റ്കി , പൂസാ രശ്മി , പൂസാ ദേശി | ജൂണ്‍ |
കൃഷിപാഠം യൂട്യൂബ് ചാനല്‍ നിരവധി മലയാളം കൃഷി വീഡിയോകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് , ഇവിടെ നിന്നും സബ്ക്രൈബ് ചെയ്യാം – Agriculture Videos Malayalam YouTube Channel
Vegetable calendar kerala
11 | ബീറ്റ് റൂട്ട് | ആഗസ്റ്റ് – ജനുവരി | ഡൈറ്റ്രോയിറ്റ് ,ഡാര്‍ക്ക് റെഡ് , ഇംപറേറ്റര്‍ | |
12 | ഉരുളക്കിഴങ്ങ് | മാര്‍ച്ച് – ഏപ്രില്‍ , ആഗസ്റ്റ് – ഡിസംബര്‍ , ജനുവരി – ഫെബ്രുവരി | കുഫ്രി ജ്യോതി , കുഫ്രി മുത്തു , കുഫ്രി ദിവാ | |
13 | പാവല്‍ | ജനുവരി – മാര്‍ച്ച്, ഏപ്രില്‍ – ജൂണ്‍ , ജൂണ്‍ – ആഗസ്റ്റ് , സെപ്റ്റബര്‍ – ഡിസംബര്‍ | പ്രീതി | മെയ് – ജൂണ്‍ , ആഗസ്റ്റ് – സെപ്റ്റബര്‍ |
പ്രിയങ്ക , പ്രിയ | ജനുവരി – മാര്‍ച്ച് | |||
14 | പടവലം | ജനുവരി – മാര്‍ച്ച്, ഏപ്രില്‍ – ജൂണ്‍ , ജൂണ്‍ – ആഗസ്റ്റ് , സെപ്റ്റബര്‍ – ഡിസംബര്‍ | കൌമുദി | ജനുവരി – മാര്‍ച്ച്, ജൂണ്‍ -ജൂലൈ |
ബേബി, ടി എ -19 , മനുശ്രീ | ജനുവരി – മാര്‍ച്ച്, സെപ്റ്റബര്‍ – ഡിസംബര്‍ | |||
15 | കുമ്പളം | ജനുവരി – മാര്‍ച്ച്, ഏപ്രില്‍ – ജൂണ്‍ , ആഗസ്റ്റ് – സെപ്റ്റബര്‍ – ഡിസംബര്‍ | കെഎയു ലോക്കല്‍ | ജൂണ്‍ – ജൂലൈ , ആഗസ്റ്റ് – സെപ്റ്റബര്‍ |
ഇന്ദു | ജനുവരി – മാര്‍ച്ച്, സെപ്റ്റബര്‍ – ഡിസംബര്‍ | |||
16 | വെള്ളരി | ജനുവരി – മാര്‍ച്ച്, ഏപ്രില്‍ – ജൂണ്‍ , ആഗസ്റ്റ് – സെപ്റ്റബര്‍ – ഡിസംബര്‍ | മുടിക്കോട് ലോക്കല്‍ | ജൂണ്‍ – ജൂലൈ , ഫെബ്രുവരി – മാര്‍ച്ച് |
സൌഭാഗ്യ , അരുണിമ | ജനുവരി – മാര്‍ച്ച്, സെപ്റ്റബര്‍ – ഡിസംബര്‍ | |||
17 | മത്തന്‍ | ജനുവരി – മാര്‍ച്ച്, ഏപ്രില്‍ – ജൂണ്‍ , ആഗസ്റ്റ് – സെപ്റ്റബര്‍ – ഡിസംബര്‍ | അമ്പിളി | ജൂണ്‍ – ജൂലൈ ,ആഗസ്റ്റ് -സെപ്റ്റംബര്‍ |
സുവര്‍ണ്ണ , അര്‍ക്ക സൂര്യമുഖി | ജനുവരി – മാര്‍ച്ച്, സെപ്റ്റബര്‍ – ഡിസംബര്‍ |
കുറ്റി കുരുമുളക് കൃഷി ചെയ്യാന്‍ താല്പര്യമുണ്ട്, അടുത്തിടെ കുമ്പുക്കൽ കൊടിയെക്കുറിച്ച് ഒരു വീഡിയോ കണ്ടു. അതേക്കുറിച്ച് വിശദമായി പറയാമോ ?