സ്യുഡോമോണസ് എങ്ങിനെ ടെറസ്സ് കൃഷിയില്‍ ഉപയോഗിക്കാം – Usage of Pseudomonas

രോഗങ്ങള്‍ വരുന്നത് തടയാനും, ചെടികള്‍ ആരോഗ്യത്തോടെ വളരാനും സ്യുഡോമോണസ് ഉപയോഗിക്കാം

സ്യുഡോമോണസ്
Usage of Pseudomonas in Terrace Garden

കൃഷിപാഠം വെബ്സൈറ്റ് തുടങ്ങിയ സമയം മുതല്‍ പലയിടത്തും പ്രയോഗിച്ചു കണ്ടിട്ടുള്ളതാണ് സ്യുഡോമോണസ്. പലരും ഇതേ പറ്റി എഴുതണം എന്ന് ആവശ്യപ്പെടുകയും ചെയ്തു. ആദ്യമായി എന്താണ് സ്യുഡോമോണസ് എന്ന് നോക്കാം. ഒരു മിത്ര ബാക്ടീരിയ ആണ് Pseudomonas . ജൈവ കൃഷി രീതിയില്‍ സഹായകമായ ഒരു സൂക്ഷ്മാണു. ചെടിയുടെ വേരു പടലത്തിനു ചുറ്റുമുള്ള മണ്ണിലും ചെടിയിലും പ്രവര്‍ത്തിച്ചു രോഗാണുക്കളെ നശിപ്പിക്കാന്‍ സ്യുഡോമോണസിന് സാധിക്കും.

ചെടികളിലെ ചീയല്‍ രോഗം, ചീരയിലെ ഇലപ്പുള്ളി രോഗം ഇവയ്ക്കെതിരെ Pseudomonas വളരെ ഫലപ്രദം ആണ്. വിത്തുകള്‍ നടുമ്പോള്‍, തൈകള്‍ പറിച്ചു നടുമ്പോള്‍ , ചെടിയുടെ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങള്‍ , ഇവയിലൊക്കെ നമുക്ക് സ്യുഡോമോണസിന്റെ നമുക്ക് പ്രയോജനപ്പെടുത്താം.

ഉപയോഗം

Pseudomonas ദ്രവ , ഖര രൂപത്തില്‍ ലഭ്യമാണ്. ദ്രവ രൂപത്തിന് വില കൂടുതല്‍ ആണ്. ഖര രൂപതിലുള്ളവ വെളുത്ത പൊടി പോലെ ഇരിക്കും. അതിനു വില കുറവാണ്. ഒരു കിലോ ഏകദേശം 50-60 രൂപ ആണ് ഖര രൂപത്തിലുള്ള സ്യുഡോമോണസിന്‍റെ വില. വാങ്ങുമ്പോള്‍ ഉപയോഗിച്ച് തീര്‍ക്കേണ്ട ഡേറ്റ് നോക്കി വാങ്ങണം. ഏകദേശം 3-4 മാസം ആണ് പൊടി രൂപത്തിലുള്ളത് ഉപയോഗിച്ച് തീര്‍ക്കേണ്ട സമയം (സ്യുഡോമോണസ് ഓണ്‍ലൈനായി വാങ്ങാന്‍). സൂര്യ പ്രകാശം ഏല്‍ക്കാതെ സൂക്ഷിക്കണം. Pseudomonas ഉപയോഗിക്കുമ്പോള്‍ രസ വളങ്ങളും കീട നാശിനികളും ഒഴിവാക്കണം.

എവിടെ ലഭിക്കും ?

കൃഷി വിജ്ഞാന കേന്ദ്രങ്ങള്‍, വി എഫ് പി സി കെ, വളങ്ങള്‍ വില്‍ക്കുന്ന കടകള്‍ ഇവിടെ ലഭ്യമാണ്. ജൈവ കൃഷിക്കാവശ്യമായ സൂക്ഷ്മാണുക്കള്‍ തപാല്‍ മാര്‍ഗം ലഭിക്കുന്ന വിവരം ഇവിടെ നേരത്തെ കൊടുത്തിട്ടുണ്ട്‌.

ഉപയോഗം – വിത്ത് പാകുമ്പോള്‍ , ഇരുപതു ഗ്രാം സ്യുഡോമോണസ് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി വിത്തുകള്‍ നടുന്നതിന് മുന്‍പ് അര മണിക്കൂര്‍ ഇട്ടു വെക്കാം. നമ്മുടെ അടുക്കളതോട്ടതിലേക്ക് വളരെ ചെറിയ തോതില്‍ നടുമ്പോള്‍ ഇത്രയും അളവ് വെള്ളം എടുക്കണ്ട, കുറച്ചു എടുത്താല്‍ മതി. ചീര , തക്കാളി , വഴുതന , മുളക് , കാബേജ് , പാലക് , കോളി ഫ്ലവര്‍ , ബീറ്റ്റൂട്ട് പോലത്തെ ചെറിയ വിത്തുകള്‍ ഒരു വെള്ള തുണിയില്‍ കെട്ടി സ്യുഡോമോണസ് ലായനിയില്‍ ഇട്ടു വെക്കാം. ശേഷം പാകാം, വിത്തുകള്‍ ആരോഗ്യത്തോടെ എളുപ്പത്തില്‍ മുളച്ചു കിട്ടും.

രോഗ നിയന്ത്രണതോടൊപ്പം വിത്തുകളുടെ അങ്കുരണ ശേഷി കൂട്ടുക, വളര്‍ച്ചക്കാവശ്യമായ സാഹചര്യങ്ങള്‍ ഒരുക്കുക, വിളകളുടെ വളര്‍ച്ച ത്വരിതപ്പെടുത്തുക, ഇവയൊക്കെ സ്യുഡോമോണസിന്‍റെ മറ്റു മേന്മകള്‍ ആണ്. നെല്‍കൃഷിയില്‍ വിത്ത് മുക്കാന്‍ ഉപയോഗിക്കുന്ന വെള്ളത്തില്‍ , ഒരു കിലോ ഗ്രാം നെല്‍വിത്തിന് 10 ഗ്രാം സ്യുഡോമോണസ് കലര്‍ത്തി 8 മണികൂര്‍ വെച്ചാല്‍ കുമിള്‍ രോഗങ്ങളില്‍ നിന്നും നെല്ലിനെ രെക്ഷിക്കാം.

തൈകള്‍ പറിച്ചു നടുമ്പോള്‍

ഇരുപതു ഗ്രാം Pseudomonas ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തൈകളുടെ വേരുകള്‍ മുക്കി വെക്കാം, അര മണിക്കൂര്‍ കഴിഞ്ഞു തൈകള്‍ നടാം. ചെടികളുടെ വളര്‍ച്ചയുടെ സമയത്തും Pseudomonas ഉപയോഗിക്കാം, മേല്‍പ്പറഞ്ഞ അളവില്‍ കലക്കി ചുവട്ടില്‍ ഒഴിച്ച് കൊടുക്കാം, ഇലകളില്‍ തളിച്ച് കൊടുക്കാം.

നിങ്ങള്‍ ജൈവ കൃഷി രീതിയില്‍ താല്‍പരര്‍ ആണെങ്കില്‍ ഒരു തവണ Pseudomonas ഉപയോഗിച്ച് നോക്കുക, അര കിലോ പാക്കെറ്റ് വാങ്ങിയാല്‍ ഒരു തവണത്തെ അടുക്കള തോട്ടത്തിലെ വിളകള്‍ക്ക് ഉപയോഗിക്കാം. ജൈവ കൃഷിയില്‍ ആക്രമണത്തിനെക്കാള്‍ പ്രതിരോധം ആണ് നല്ലത്.

growing beans at terrace garden
growing beans at terrace garden

കമന്‍റുകള്‍

കമന്‍റുകള്‍

You may also like