ഗോമൂത്ര കാന്താരി മുളക് മിശ്രിതം – Organic Pesticides Using Bird Eye Chilies
ഗോമൂത്ര കാന്താരി മുളക് മിശ്രിതം ഉപയോഗിച്ച് കീടങ്ങളെ പ്രതിരോധിക്കുന്ന വിധം

എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ജൈവ കീടനാശിനികളെ പറ്റി ഇവിടെ കുറെയധികം പറഞ്ഞിട്ടുണ്ടല്ലോ. വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം, വേപ്പെണ്ണ / ആവണക്കെണ്ണ എമല്‍ഷന്‍, വേപ്പെണ്ണ എമല്‍ഷന്‍, പുകയില കഷായം, പാല്‍ക്കായ മിശ്രിതം ഒക്കെ അവയില്‍ ചിലതാണ്. ഗോമൂത്രം, കാന്താരി മുളക് ഇവ ഉപയോഗിച്ച് വളരെ എളുപ്പത്തില്‍ നമുക്ക് ജൈവ കീട നാശിനികള്‍ ഉണ്ടാക്കാന്‍ സാധിക്കും. അതിനായി വെണ്ട സാധനങ്ങള്‍.
Cow Urine Pesticide
1, ഗോമൂത്രം – 1 ലിറ്റര്‍
2, കാന്താരി മുളക് – 1 കൈപ്പിടി
3, ബാര്‍ സോപ്പ് – 50 ഗ്രാം
കാന്താരി മുളക് നന്നായി അരച്ചെടുക്കുക, അതിലേക്കു ഒരു ലിറ്റര്‍ ഗോ മൂത്രം ചേര്‍ക്കുക. ഇതിലേക്ക് ഇതില്‍ 60 ഗ്രാം ബാര്‍ സോപ്പ് ലയിപ്പിച്ച് ചേര്‍ത്തിളക്കുക. ഈ മിശ്രിതം നന്നായി അരിച്ചെടുത്ത് 10 ഇരട്ടി വെള്ളം ചേര്‍ത്ത് സ്പ്രേ ചെയ്തു കൊടുക്കാം. മൃദുശരീരികളായ കീടങ്ങളായ പടവലപ്പുഴു , വരയന്‍ പുഴു, ഇലപ്പുഴു, കൂടുകെട്ടി പുഴു, പയര്‍ ചാഴി , കായ് തുരപ്പന്‍ പുഴു, ഇലതീനി പുഴുക്കള്‍ ഇവയ്ക്കെതിരെ ഗോമൂത്ര കാന്താരി മുളക് മിശ്രിതം ഉപയോഗിക്കാം.
