ഇലതീനി പുഴുക്കള്‍ – Leaf Eating Insects Attack In Vegetable Plants
ഇലതീനി പുഴുക്കളുടെ അക്രമണം എങ്ങിനെ പ്രതിരോധിക്കാം
പൂര്‍ണ്ണമായും ജൈവ കൃഷി രീതി അവലംബിക്കുമ്പോള്‍ നാം കൂടുതല്‍ ശ്രദ്ധിക്കണം. കൃത്യമായ നിരീക്ഷണം ഇല്ലെങ്കില്‍ നട്ടു നനച്ചു വളര്‍ത്തുന്ന പച്ചക്കറികളെ കീടങ്ങള്‍ ആക്രമിച്ചു നശിപ്പിക്കും. അടുത്തിടെ ഞാന്‍ നട്ട കോളി ഫ്ലവര്‍ ചെടികളില്‍ കണ്ട ഇല തീനി പുഴുക്കള്‍ ആണ് ഇവ. ഒറ്റ ദിവസം കൊണ്ട് 2 ഇലകള്‍ തീര്‍ത്തു കളഞ്ഞു. ഭാഗ്യത്തിന് ശ്രദ്ധയില്‍ പെട്ടു, അവയെ നശിപ്പിക്കാന്‍ സാധിച്ചു. ഇപ്പോള്‍ ജൈവ കീടനാശിനികള്‍ പോലും അങ്ങിനെ ഉപയോഗിക്കാറില്ല. പകരം ദിവസവും രണ്ടു നേരം ചെടികളെ ശ്രദ്ധിക്കുന്നു. കണ്ടെതുന്നവയെ എടുത്തു നശിപ്പിച്ചു കളയുന്നു. ഇലതീനി പുഴുക്കളെ പ്രതിരോധിക്കാന്‍ ജൈവ കീടനാശിനികള്‍ ഉണ്ട്. പലതും ഇവിടെ പോസ്റ്റ് ചെയ്തിട്ടുണ്ട്.
മലയാളം കൃഷി പോസ്റ്റ്
അടുത്തിടെ പോസ്റ്റ് ചെയ്ത ഗോമൂത്ര കാന്താരി മുളക് മിശ്രിതം ഇലതീതി പുഴുക്കള്‍ക്കെതിരെ ഏറെ ഫലപ്രദം ആണ്.നാറ്റപൂച്ചെടി മിശ്രിതം, കിരിയത് സോപ്പ് വെളുത്തുള്ളി മിശ്രിതം ഇവയും ഇലതീനി പുഴുക്കള്‍ക്കെതിരെ പ്രയോഗിക്കാം. ഇവ സ്പ്രേ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യം ഇലകളുടെ അടിവശത്ത് വേണം കൂടുതല്‍ പ്രയോഗിക്കേണ്ടത്. 10 ദിവസം കൂടുമ്പോള്‍ ഉപയോഗിക്കാം. വീര്യം കൂടിപ്പോകാതെ ശ്രദ്ധിക്കണം. നന്നായി വെയില്‍ ഉള്ളപ്പോള്‍ സ്പ്രേ ചെയ്യുക.സോപ്പ് എളുപ്പത്തില്‍ പറ്റിപ്പിടിക്കാന്‍ ആണ് ഇത്. സ്പ്രേ ചെയ്യുന്നതിന് മുന്‍പ് ചെടികള്‍ക്ക് ജലസേചനം ചെയ്യുന്നതും നല്ലതാണ്.
ടെറസ്സ് കൃഷി
This article is about leaf attacking insects, we can prevent this using organic methods. with the help of organic pesticides we can prevent these kind of attacks. please browse our old posts for more details about organic farming tips. we have publishing content in malayalam and english. subscribe to us, follow us on social media etc for all the latest updates. krishipadam.com is publishing content about organic farming.