Indian Spinach Growing Kerala Video Series – പാലക്ക് കൃഷി വീഡിയോകള്‍

പാലക്ക് കൃഷി വിത്ത് പകല്‍ മുതല്‍ വിളവെടുപ്പ് വരെ വീഡിയോകള്‍ – Growing Indian Spinach

Indian Spinach Growing Kerala Video Series
Growing Palakk Videos

കൃഷിപാഠം യുട്യൂബ് ചാനല്‍ പാലക്ക് കൃഷി സംബന്ധിച്ച വീഡിയോകള്‍ അടുത്തിടെ ഉള്‍പ്പെടുത്തിയിരുന്നു. വിത്ത് പാകല്‍ തുടങ്ങി, തൈകള്‍ പിഴുതു നടല്‍, പരിചരണം , വിളവെടുപ്പ് വരെയുള്ള വിഷയങ്ങള്‍ ഈ വീഡിയോകളില്‍ പ്രതിപാദിക്കുന്നു. നിലവില്‍ ചീര, നിത്യ വഴുതന തുടങ്ങിയവയുടെ കൃഷി രീതികള്‍ ഈ വീഡിയോ ചാനല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വൈറ്റമിന്‍ എ, വൈറ്റമിന്‍ കെ, വൈറ്റമിന്‍ ബി, മഗ്നീഷ്യം, കോപ്പര്‍, സിങ്ക്‌, ഫോസ്‌ഫറസ്‌, തുടങ്ങിയ പോഷകങ്ങളുടെ കലവറയാണ്‌ ഈ ഇലക്കറി.

കേരളത്തില്‍ അധികം ആളുകള്‍ പരീക്ഷിച്ചു നോക്കാത്ത ഒന്നാണ് ഇന്ത്യന്‍ സ്പിനാച്ച്. എന്നാല്‍ ഇവിടെ നന്നായി ഉണ്ടാകുന്ന ഒന്നാണ് ഇത്, ചീര പോലെ എളുപ്പത്തില്‍ നമുക്ക് കൃഷി ചെയ്യാന്‍ സാധിക്കും. വിത്തുകള്‍ പാകിയാണ് ഇതിന്റെ തൈകള്‍ ഉത്പാദിപ്പിക്കുന്നത്, palakk വിത്തുകള്‍ ലോക്കല്‍ മാര്‍ക്കറ്റില്‍ ലഭ്യമാണ്, അല്ലെങ്കില്‍ ഓണ്‍ലൈന്‍ സൈറ്റുകളില്‍ നിന്നും വാങ്ങുവാന്‍ സാധിക്കും. https://www.allthatgrows.in/ പോലെയുള്ള വെബ്സൈറ്റുകളില്‍ നിന്നും വിത്തുകള്‍ വാങ്ങുവാന്‍ സാധിക്കും.

വിത്ത് പാകല്‍

6 മണിക്കൂര്‍ വിത്തുകള്‍ വെള്ളത്തില്‍ കുതിര്‍ത്തു വെയ്ക്കുന്നത് നല്ലതാണ്, വിത്തുകള്‍ വേഗത്തില്‍ മുളച്ചു വരുവാന്‍ ഇത് സഹായിക്കും. 3-4 ദിബ്സം കൊണ്ട് തന്നെ വിത്തുകള്‍ മുളച്ചു തുടങ്ങുന്നു, 3-4 ഇല പരുവം ആകുമ്പോള്‍ അവ ഗ്രോ ബാഗുകളില്‍ മാറ്റി നടാന്‍ സാധിക്കും. ജൈവ വളങ്ങള്‍ മാത്രം ഉപയോഗിച്ച് മെച്ചപ്പെട്ട രീതിയില്‍ പാലക്ക് കൃഷി ചെയ്യാന്‍ സാധിക്കും. ഈ കൃഷി വീഡിയോ സീരിസിലെ ആദ്യ ഭഗം വിത്തുകള്‍ പകുന്നത് പരിചയപ്പെടുത്തുന്നു.

സീഡിംഗ് ട്രേകളില്‍ പോട്ടിംഗ് മിക്സ് നിറച്ചു വിത്തുകള്‍ പാകുന്നു, മണ്ണ് + ഉണങ്ങിയ ചാണക പ്പൊടി + ചകിരിച്ചോര്‍ ഉപയോഗിച്ച് പോട്ടിംഗ് മിക്സ് തയ്യാറാക്കുന്നു. അവയില്‍ പാകുന്ന ഇന്ത്യന്‍ സ്പിനാച് വിത്തുകള്‍ മുളച്ചു വരുന്നു, അവ തയ്യാറാക്കിയ ഗ്രോ ബാഗുകളില്‍ നടുന്നു. ഒരു വലിയ ഗ്രോ ബാഗില്‍ 6-10 തൈകള്‍ വരെ നടുവാന്‍ സാധിക്കും. ഗ്രോ ബാഗ്, അവ നിറയ്ക്കുന്നത്, തുടങ്ങിയവ പല പോസ്റ്റുകളില്‍ വിശദീകരിച്ചിട്ടുണ്ട്. പച്ചക്കറി തൈകള്‍ മാറ്റി നടുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നാ പോസ്റ്റും ഇതോടൊപ്പം നോക്കാവുന്നതാണ്.

വള പ്രയോഗം

വളമായി ഫിഷ്‌ അമിനോ ആസിഡ്, കപ്പലണ്ടി പിണ്ണാക്ക് (കടല പിണ്ണാക്ക്), ഉണങ്ങിയ ചാണകപ്പൊടി തുടങ്ങിയ മാത്രമാണ് നല്‍കിയത്. ഡിസംബര്‍ 28 നു വിത്തുകള്‍ പാകി ഫെബ്രുവരി ആദ്യവാരം വിളവെടുപ്പ് നടത്താന്‍ സാധിച്ചു, വലിയ ഇലകളാണ് നമ്മള്‍ മുറിച്ചെടുക്കുന്നത് . ചെറിയ ഇലകള്‍ നില നിര്‍ത്തുക, വരും ദിവസങ്ങളില്‍ അവയും വിളവെടുപ്പിനു തയ്യാറാകും.

ഒരു palakku ചെടിയില്‍ നിന്നും ഒന്നില്‍ കൂടുതല്‍ വിളവെടുപ്പ് സാധ്യമാകുന്നു. കാര്യമായ കീട ബാധയൊന്നും ഇതില്‍ കണ്ടില്ല, കഴിവതും കീടനാശിനികള്‍ ഒഴിവാക്കുന്നത് നല്ലതാണ്. ചീര പോലെ തന്നെയാണ് പരിചരണം, ശരീരഭാരം കുറക്കുന്നതിനും പ്രമേഹം നിയന്ത്രിക്കുന്നതിനും ഇവ സഹായിക്കും. ഇലക്കറികള്‍ നമ്മുടെ ഭക്ഷണ ക്രമത്തില്‍ ഉള്‍പ്പെടുത്തേണ്ടതിന്റെ ആവശ്യകത പ്രതെയ്കിച്ചു പറയേണ്ടതില്ലല്ലോ. കടുത്ത വേനല്‍ ഒഴികെയുള്ള കാലാവസ്ഥയില്‍ (പ്രതെയ്കിച്ചു ശീതകാലത്ത്) കേരളത്തില്‍ വളരെ നന്നായി കൃഷി ചെയ്യാവുന്ന ഒന്നാണ് paalakk.

This article is about the video series about indian spinach, we have updated our youtube channel with palakku cultivation. please watch all the videos and post your doubts here.

വേപ്പെണ്ണ ജൈവ കീടനാശിനി
neem oil as organic pesticide

കമന്‍റുകള്‍

കമന്‍റുകള്‍

You may also like