പച്ചക്കറി തൈകള്‍ പറിച്ചു നടുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ – Vegetable Planting Tips
ഇവയൊന്നു ശ്രദ്ധിച്ചാല്‍ ടെറസ്സ് പച്ചക്കറി കൃഷിയില്‍ നിന്നും മികച്ച വിളവു നേടാം
പച്ചക്കറി തൈകള്‍ പറിച്ചു നടുമ്പോള്‍ കുറച്ചു കാര്യങ്ങള്‍ ശ്രദ്ധിക്കുക, അവ എന്തൊക്കെയാണ് എന്ന് പരിശോധിക്കാം.
ആരോഗ്യമുള്ള തൈകള്‍ മാത്രം തിരഞ്ഞെടുക്കുക – നല്ല ആരോഗ്യത്തോടെ വളരുന്ന ചെടികള്‍ക്ക് കീടങ്ങളെ ഒരു പരിധി വരെ ചെറുക്കന് സാധിക്കും. മെച്ചപ്പെട്ട വിളവിനും അതാണ് നല്ലത്. വിത്ത് പാകുമ്പോള്‍ കൂട്ടത്തില്‍ മുരടിച്ചു നില്‍ക്കുന്നവയൊക്കെ ആദ്യമേ തന്നെ നീക്കം ചെയ്യുക. അതെ പോലെ തൈകള്‍ രണ്ടു-മൂന്ന് ആഴ്ച ആകുമ്പോള്‍ തന്നെ മാറ്റി നടുക.
വൈകുന്നേരം പറിച്ചു നടുക – പച്ചക്കറി തൈകള്‍ പറിച്ചു നടാന്‍ പറ്റിയ സമയം വൈകുന്നേരം ആണ്.
വേരുകള്‍ മുറിഞ്ഞു പോകാതെ എടുക്കുക – വളരെ സൂക്ഷിച്ചു വേണം തൈകള്‍ പറിച്ചെടുക്കാന്‍ . വേരുകള്‍ മുറിഞ്ഞു പോകാതെ എടുക്കാന്‍ ശ്രമിക്കുക. ചെടിയുടെ ചുവട്ടില്‍ കുറച്ചു വെള്ളം ഒഴിച്ച് അഞ്ചു മിനിട്ടിനു ശേഷം ഇളക്കുക. മണ്ണോടു ചേര്‍ത്ത് എടുത്താല്‍ അത്രയും നല്ലത്.
നടുമ്പോള്‍ വളപ്രയോഗം ഒന്നും വേണ്ട – നട്ട ഉടനെ വളപ്രയോഗം ഒന്നും വേണ്ട , പ്രത്യേകിച്ച് രാസവളം. ചെടി വളര്‍ന്നു തുടങ്ങിയ ശേഷം ആകാം അതൊക്കെ.
കൃത്യമായ നനയ്ക്കല്‍ – രാവിലെയും വൈകുന്നേരവും മിതമായി നനയ്ക്കുക. വേനല്‍കാലത്ത് ഇത് കൃത്യമായും ശ്രദ്ധിക്കുക.
തണല്‍ കൊടുക്കുക – നട്ട ശേഷം 4-5 ദിവസം ചെറിയ ഇലകള്‍ കൊണ്ട് തണല്‍ കൊടുക്കുന്നത് നല്ലതാണ്. കഠിനമായ ചൂടില്‍ നിന്നും രക്ഷ നേടാന്‍ അത് സഹായിക്കും.
സ്യുഡോമോണസ് ലായനിയില്‍ വേരുകള്‍ മുക്കി വെക്കുക – സ്യുഡോമോണസ് ലായനിയില്‍ വേരുകള്‍ കുറച്ചു സമയം മുക്കി വെക്കുന്നത് രോഗനിയന്ത്രണത്തിനും സസ്യവളര്‍ച്ചയ്ക്കും നല്ലതാണ്. സ്യൂഡോമോണസ് മിത്രബാക്ടീരിയ ആണ് , അത് മൂടുചീയല്‍, തൈചീയല് , വാട്ടം തുടങ്ങിയ പല രോഗങ്ങള്‍ക്കുമെതിരേ പ്രതിരോധം തീര്‍ക്കും.
പടവലം ചെടി പകുതി ആകുബോഴേകും ഇല വാടി പോകുന്നു.. പുഴു കടി ആണെന്ന് തോനുന്നു
ഞൻ വേപ്പിൻ കഷായം use ചെയ്തു ഒരു മാറ്റവും ഇല്ല. Any solution…
ചെടികൾ എല്ലാം മുരടിച്ചു പോകുന്നു
Chedikalil urumbu shalyathinenthu cheyyam?
Ethra chedikal oru growbagil vakkam?